Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡിക്കല്‍ ബന്ദ്: കേരളത്തിലെ ആശുപത്രികള്‍ സ്തംഭിച്ചു; കരഞ്ഞു പറഞ്ഞിട്ടും ചികിത്സിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തതോടെ ദുരിതത്തിലായി രോഗികള്‍

മെഡിക്കല്‍ ബന്ദ്: കേരളത്തിലെ ആശുപത്രികള്‍ സ്തംഭിച്ചു; കരഞ്ഞു പറഞ്ഞിട്ടും ചികിത്സിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍
തിരുവനന്തപുരം , ചൊവ്വ, 2 ജനുവരി 2018 (12:25 IST)
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ ഡോക്ടര്‍മാര്‍ സമരത്തിലായതോടെ രോഗികള്‍ ദുരതത്തിലായി. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്.  ഇതോടെ ആശുപത്രികള്‍ സ്തംഭിച്ചു.
 
സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിച്ചത് രോഗികളെ ശരിക്കും വലച്ചു.
 
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാല്‍ ഇന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 
 
കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടർമാര്‍ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോഇകെ ഉമ്മർ അറിയിച്ചു. അതേസമയം  മെഡിക്കല്‍ വിദ്യാർഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാൽ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാര്‍ ജോലിചെയ്യും.
 
ഐഎംഎയുടെ നേതൃത്വത്തിൽ ഇന്നു ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും രാജ്ഭവൻ മാർച്ച് നടത്തുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോവിമധു, ജനസെക്രട്ടറി ഡോഎകെ റഊഫ് എന്നിവർ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ 2018 ലെങ്കിലും കള്ളം പറയുന്നത് നിര്‍ത്തണം; സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന അവകാശവാദത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ