രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എനിക്ക് ഉദ്ദേശമില്ല: നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍
രാഷ്ട്രീയത്തിലേക്ക് ഞാന്‍ ഇല്ല; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍
Publish Date: Tue, 02 Jan 2018 (10:14 IST)
Updated Date: Tue, 02 Jan 2018 (10:15 IST)
താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഒരു ഉദ്ദേശമില്ലെന്നും തന്റെ മനസിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് താന്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നും താരം വ്യക്തമാക്കി. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്’ അവര്‍ വ്യക്തമാക്കി.
മലയാള സിനിമ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് വളരുമെന്നും സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്കു കൂടുതല്‍ സന്തോഷവും തൃപ്തിയും ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. വളരെ കഴിവുള്ള സംവിധായകര്‍ എനിക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ താന്‍ ആസ്വദിച്ച് അഭിനയിക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി.