സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.മുഹമ്മദ് അഷീലിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമനം. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായാണ് നിയമനം. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് രാഷ്ട്രീയകേരളത്തിൽ വലിയ ചർച്ചയാവുകയാണ്.
കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് തല്‍സ്ഥാനത്തുനിന്ന് മാറിയത്.
മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന അഷീലിന്റെ അപേക്ഷപ്രകാരമാണ് ഉത്തരവിറക്കിയത്. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ മന്ത്രിസഭയിൽ നിന്നും മാറിയതിന് പുറകെയാണ് അഷീലിനെ അപ്രധാനമായ പദവിയിലേക്ക് സ്ഥലം മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ശൈലജയുമായി അടുത്തബന്ധമുണ്ടായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ മുഹമ്മദ് സുനീഷിനെ കഴിഞ്ഞദിവസം അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും മാറ്റങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാണ്.