Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,792; മരണം 624

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,792; മരണം 624

ശ്രീനു എസ്

, ബുധന്‍, 14 ജൂലൈ 2021 (11:03 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,792. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 41,000പേരാണ്. കൂടാതെ രോഗം മൂലം 624 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,09,46,074 ആയി.
 
ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 4,11,408 ആയി ഉയര്‍ന്നു. നിലവില്‍ 4,29,946 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 38.76 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴശക്തം: ഇന്ന് ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്