Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.

haris

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (19:31 IST)
അമീബിക് ബ്രെയിന്‍ ഫീവര്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു. ശരിയായ മാലിന്യ നിര്‍മാര്‍ജനം നിലനിര്‍ത്തിയാല്‍ മതിയെന്നും വലിയ തോതിലുള്ള ഗവേഷണം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 140 ഓളം പേര്‍ക്ക് ഈ രോഗം ബാധിച്ചതായും 26 പേര്‍ മരിച്ചതായും ഡോക്ടര്‍ ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ സമാനമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
കാരണം കണ്ടെത്താന്‍ വിപുലമായ ഗവേഷണം ആവശ്യമില്ല. മാലിന്യ സംസ്‌കരണം അനുചിതമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നതന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പതിറ്റാണ്ടുകളായി പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇത്തരം അസുഖങ്ങളുടെ മൂലകാരണമെന്ന് ഡോ. ചിറക്കല്‍ ചൂണ്ടിക്കാട്ടി. അറവുശാല മാലിന്യങ്ങള്‍, ഹോസ്റ്റല്‍ മാലിന്യങ്ങള്‍, സംസ്‌കരിക്കാത്ത സെപ്റ്റിക് ടാങ്ക് ഡിസ്ചാര്‍ജ് തുടങ്ങിയവ കുളങ്ങളെയും നദികളെയും മലിനമാക്കുന്നതിലേക്ക് നയിക്കുന്നു. 
 
ലെപ്‌റ്റോസ്‌പൈറോസിസ്, ഡെങ്കിപ്പനി, തെരുവ് നായ്ക്കളുടെ ശല്യം തുടങ്ങിയ രോഗങ്ങള്‍ മാലിന്യങ്ങളുടെ തിരിച്ചടിയാണെന്ന് എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് പരിഹരിക്കേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശുചിത്വം പാലിക്കാണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി