തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്.