ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായരുടെ അറസ്റ്റ് കോടതി തടഞ്ഞു
ലക്ഷ്മിനായരെ ഈ മാസം 23വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പരാതിയിലായിരുന്നു അവർക്കെതിരേ കേസെടുത്തിരുന്നത്. എന്നാല്‍ ആ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
അതേസമയം തന്റെ പരാതി പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും മൊഴി രേഖപ്പെടുത്തിയത് പോലും ഉത്തരവാദപ്പെട്ട രീതിയില്‍ അല്ലെന്നും വ്യക്തമാക്കി വിവേക് വിജയഗിരി നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്. മൊഴി എടുക്കാനായി എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണെന്നും ലക്ഷ്മിനായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പൊലീസുകാര്‍ തിരക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.