Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി രണ്ട് മാസംകൂടി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി രണ്ട് മാസംകൂടി നീട്ടി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (19:42 IST)
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 നവംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. 
 
ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ആന്റണി രാജു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചയ്ക്കില്ലെന്ന് കോൺഗ്രസ്