Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചുവയസുകാരനെ ബൈക്കോടിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി

അഞ്ചുവയസുകാരനെ ബൈക്കോടിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി

എ കെ ജെ അയ്യര്‍

, ശനി, 2 ജനുവരി 2021 (10:25 IST)
പെരിന്തല്‍മണ്ണ: അഞ്ചുവയസുള്ള മകനെ ബൈക്കോടിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ്മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി വ്യാഴാഴ്ച രാവിലെ മണ്ണാറക്കാട് ടൂട്ടില്‍ കാപ്പ് മുതല്‍ തേലക്കാട് വരെ യാണ് ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം സഹിതം പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി.
 
തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഓ മുജീബ് സസ്പെന്‍ഡ് ചെയ്തത്. വീഡിയോ ദൃശ്യം പരിശോധിച്ച് കുട്ടി പരിശീലിച്ച വാഹനം കെ.എല്‍ 53  എഫ് 785 നമ്പര്‍ ബുള്ളറ് മോട്ടോര്‍ സൈക്കിള്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് വണ്ടി പരിശീലിപ്പിച്ച ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണം എന്ന ശുപാര്‍ശ വന്നതും ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 19,078 പുതിയ കൊവിഡ് കേസുകൾ, 224 മരണം