Publish Date: Thu, 31 Dec 2020 (15:38 IST)
Updated Date: Thu, 31 Dec 2020 (15:40 IST)
മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം. പ്രവാസികൾക്ക് വിദേശത്ത് നിന്നും ലൈസൻസ് പുതുക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകുമെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നീട്ടിനൽകിയിരുന്നു. ഇതോടെ ഡ്രവിങ് ലൈസൻസ്,പെർമിറ്റ്,താൽക്കാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീർന്ന വാഹനരേഖകളുടെ കാലാവധിയാണ് നീട്ടിയത്. നേരത്തെ ഇത് ഡിസംബർ വരെ നീട്ടിയിരുന്നു.