Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

Drug case

അഭിറാം മനോഹർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (08:52 IST)
കാസര്‍കോട് ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎ ഉള്‍പ്പടെ ഒന്നര കോടി വിലവരുന്ന ലഹരിവസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്‌കര്‍ അലിയെ(31) പോലീസ് അറസ്റ്റ് ചെയ്തു.
 
അസ്‌കര്‍ അലിയുടെ വീട്ടില്‍ മയക്കുമരുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. കൂടാതെ 640 ഗ്രാം ഗ്രീന്‍ ഗഞ്ച, 96.96 ഗ്രാം കൊക്കെയ്ന്‍, 30 ക്യാപ്‌സ്യൂളുകള്‍ എന്നിവയും കണ്ടെത്തി.
 
 ഈ മയക്കുമരുന്നുകളുടെ ഉറവിടം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്