Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (18:03 IST)
നിപ രോഗബാധ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തില്‍ എത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്ര സംഘംപഠനത്തിനായെത്തുക.
 
രോഗം പകര്‍ത്തുന്നുവെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നിപ രോഗബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ 267 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി