Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികളുടെ മയക്കുമരുന്നു മായി നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ

കോടികളുടെ മയക്കുമരുന്നു മായി നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ

എ കെ ജെ അയ്യർ

, ഞായര്‍, 2 ജൂണ്‍ 2024 (13:23 IST)
എറണാകുളം : വാഹനപരിശോ നനയ്ക്കിടെ കോടികളു മയക്മരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേരെ അധികൃതര്‍ പിടി കൂടി. ചങ്ങനാശേരി സ്വദേശി വര്‍ഷ, ഏറ്റുമാന്നൂര്‍ സ്വദേശി അമീര്‍ മജീദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. ഇയാളാണ് ലഹരി മാഫിയാ സംഘത്തിലെ പ്രധാനി എന്നാണ് പിടിയിലായ പറഞ്ഞത്.
 
കഴിഞ്ഞ ദിവസം കരിങ്ങാച്ചിറയില്‍ നടത്തിയ വാഹന പരിശോധനയിലില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസാണ് ഇവരെ പിടി കൂടിയത്. ഇവരില്‍ നിന്ന് 485 ഗ്രാം എം.ഡി.എം.എ എന്ന കോടികള്‍ വിലവരുന്ന മാരക ലഹരി മരുന്നാണ് പിടികൂടിയത്. പോലീസ് ഇവരുടെ വാഹനം കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. പോലീസ് ഇവര്‍ക്കു പിന്നാലെ പാഞ്ഞു ഇരുമ്പനത്തു വച്ചു പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നു കൊണ്ടുവന്നത് എന്നാണ് പോലീസ് പറഞ്ഞത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട അടിച്ചു തകർത്ത പോലീസുകാരൻ അറസ്റ്റിൽ