Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 9,629, മരണം 29

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 9,629, മരണം 29

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ഏപ്രില്‍ 2023 (11:30 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 9,629. അതേസമയം സജീവ കേസുകള്‍ 63,380 ല്‍ നിന്ന് 61,013 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കേരളത്തില്‍ നിന്ന് 10 പേരുടേതുള്‍പ്പെടെ 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 5,31,398 ആയി ഉയര്‍ന്നു.
 
ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി. രോഗം ഭേദമായവരുടെ എണ്ണം 4,43,23,045 ആണ്. മരണനിരക്ക് 1.18 ശതമാനമാണ്. ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേ ഭാരതില്‍ ചോര്‍ച്ച; ബോഗിക്കുള്ളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നു