Select Your Language

Notifications

webdunia
webdunia
webdunia
webdunia

മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 21 മെയ് 2022 (19:32 IST)
ചേർത്തല: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വാരണം ചുള്ളവേലി രോഹി എന്ന അപ്പു, എസ്.എൽ.പുറം അഖിൽ ഭവനത്തിൽ അഖിൽ എന്ന അപ്പു എന്നിവരെ ചേർത്തല പോലീസും ലഹരിവിരുദ്ധ സേനയും ചേർന്നാണ് പിടികൂടിയത്.

ഇരുവരും ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ മയക്കുമരുന്നുമായി ചേർത്തല റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സമീപത്തുവച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ജില്ലയിലെ വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ ലക്‌ഷ്യം വച്ചാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. മാസത്തിൽ രണ്ടും മൂന്നും തവണ ഇവർ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് ഇവിടെ എത്തിക്കാറുണ്ടെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാൾ പിടിയിൽ