Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിങ്കാരിമേളക്കാരുടെ വണ്ടി പിടിച്ചപ്പോള്‍ ലഭിച്ചത് 1750 ലിറ്റര്‍ സ്പിരിറ്റ്

Drums
ആലപ്പുഴ:റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ശിങ്കാരിമേളക്കാരുടെ വണ്ടി പരിശോധിച്ചപ്പോള്‍ അധികാരികള്‍ക്ക് ലഭിച്ചത് 1750 ലിറ്റര്‍ സ്പിരിറ്റ്. ചേര്‍ത്തല റയില്‍വേ സ്റ്റേഷനടുത്തുള്ള ദേശീയ പാതയിലൂടെ കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
 
ശിങ്കാരി മേളക്കാരുടെ വാഹനം എന്നറിയിക്കാനായി പിടികൂടിയ വാഹനത്തിന്റെ മുകളില്‍ ചെണ്ടകള്‍ നിരത്തിയിരുന്നു. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയാണ് വാഹനം പിടികൂടിയത്.
 
എന്നാല്‍ വണ്ടിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. 35 ലിറ്റര്‍ വീതമുള്ള 50 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ എക്‌സൈസ് സംഘത്തിന്റെ സ്പെഷ്യല്‍ സ്‌ക്വാഡാണ് മദ്യം പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് വാക്‌സിന് വിപരീത ഫലം: ബ്രസീലില്‍ പരീക്ഷണം നിര്‍ത്തിവച്ചു