Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ പദ്ധതിയെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടം; അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തി നേരത്തെ രംഗത്തെത്തിയിരുന്നു

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ പദ്ധതിയെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടം; അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (10:16 IST)
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനു കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ താക്കീത്. അനാവശ്യ പരമാര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം രാഹുലിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെ പരിഹസിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനു അവമതിപ്പ് ഉണ്ടാക്കുമെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം. പൊതിച്ചോറിന്റെ മറവില്‍ അനാശാസ്യം നടത്തുകയാണ് ഡി.വൈ.എഫ്.ഐ എന്നാണ് രാഹുല്‍ മാങ്കൂട്ടം പറഞ്ഞത്. 
 
' നമ്മുടെ തന്നെ പല നേതാക്കന്‍മാര്‍ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തുന്ന പൊതിച്ചോറിനെ പറ്റി വാചാലരായുള്ള പ്രസംഗങ്ങള്‍ വലിയ വേദനയോടെ കേള്‍ക്കുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. ഡി.വൈ.എഫ്.ഐ എന്ന യുവജനസംഘടന കഴിഞ്ഞ ഏഴ് വര്‍ഷമായി ആകെ ചെയ്യുന്ന പ്രവര്‍ത്തനം ഈ പൊതിച്ചോര്‍ വിതരണമാണ്. ആ പൊതിച്ചോറിന്റെ മറവില്‍  ഡി.വൈ.എഫ്.ഐ ചെയ്യുന്ന അനാശാസ്യ, നിയമ വിരുദ്ധ ഏര്‍പ്പാടുകളെ പറ്റി ഈ വേദിയില്‍ നിന്നുകൊണ്ട് ഞാന്‍ പറയുന്നില്ല,' രാഹുല്‍ മാങ്കൂട്ടം പറഞ്ഞു. 
 
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പുകഴ്ത്തി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ പരോക്ഷമായി ഉദ്ദേശിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതൃ സഹോദരന്റെ ഭാര്യ നാലു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി