അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു.
പാലക്കാട്: ആത്മഹത്യ ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഡിവൈഎസ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പില്‍ ഉന്നയിക്കുന്നത്.
കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഒരു സ്ത്രീയെ ഉമേഷ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടില്‍ പോയി അയാള്‍ അവരെ പീഡിപ്പിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. നവംബര്‍ 15 ന് എസ്എച്ച്ഒ ബിനുവിനെ തന്റെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്യൂട്ടിയിലിരിക്കെ വിശ്രമിക്കാന്‍ ക്വാര്‍ട്ടേഴ്സിലേക്ക് പോയ ബിനു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് മുപ്പത്തിരണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ജോലി സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്.