Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ടതില്ല: മന്ത്രി ഇ പി ജയരാജൻ

പി കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ടതില്ല: മന്ത്രി ഇ പി ജയരാജൻ

പി കെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ടതില്ല: മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം , ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (11:12 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്‌നം വന്നിട്ടില്ലെന്നും പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
 
കേരളത്തിലുണ്ടായ പ്രളയത്തെത്തുടർന്ന് ആഘോഷ പരിപാടികൾ മാറ്റിവെക്കാൻ തത്വത്തിൽ തീരുമാനിച്ചതാണ്. ആ കാര്യത്തിൽ അനാവശ്യ വിവാദത്തിലേക്ക് പോകുന്നത് ഈ സമയത്ത് ഉചിതമല്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
 
കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ കൈകോർക്കുന്ന രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ കെപിഎംജിയെയും ഇ പി ജയരാജൻ അനുകൂലിച്ചു. കെപിഎം‌ജിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ നോക്കേണ്ടതില്ലെന്ന് കമ്പനിയെക്കുറിച്ചുയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ശ്വാസം‌മുട്ടിച്ച് കൊല്ലാൻ നോക്കി, ഒടുവിൽ കഴുത്തറുക്കേണ്ടി വന്നു: അമ്മയുടെ വെളിപ്പെടുത്തൽ