പി കെ ശശിക്കെതിരായ ലൈംഗിക പരാതി; പരാതിക്കാരിയെ ഒതുക്കാൻ ശ്രമം, ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് വനിതാ നേതാവ്

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (10:41 IST)
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ലൈംഗിക പരാതി ഉന്നയിച്ച ഡിവൈഎഫ്ഐ വനിതാ നേതാവിന് ഒരു കോടി രൂപ വാഗ്ദാനം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതി ഉന്നയിക്കുന്നത്.  
 
തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയിൽ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎൽഎ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. 
 
പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണംകാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നൽകിയിരുന്നു. എംഎൽഎയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയിരുന്നു. അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘നിങ്ങൾ അറിയണം ഈ മനുഷ്യനെ’- മാതൃകയായി കലക്ടർ അനുപമ