മാണി വന്നാല്‍ ഇടതുമുന്നണിയുടെ ജനകീയ അടിത്തറ വലുതാകും: ഇ പി ജയരാജന്‍

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (18:51 IST)
കെ എം മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയിലെത്തിയാല്‍ അത് എല്‍ ഡി എഫിന്‍റെ ജനകീയ അടിത്തറ വലുതാക്കുമെന്ന് ഇ പി ജയരാജന്‍. കാര്‍ഷിക മേഖലയില്‍ നല്ല അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗമെന്നും ജയരാജന്‍.
 
കെ എം മാണിയെ സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. ഒരുപാട് കാലം എം എല്‍ എ ആയും മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് മാണി. അദ്ദേഹത്തിന്‍റെ പാര്‍ട്ടി കാര്‍ഷിക മേഖലയില്‍ മികച്ച അടിത്തറയുള്ള പാര്‍ട്ടിയാണ്. അവര്‍ എല്‍ ഡി എഫിലേക്ക് വരുന്നത് മുന്നണിയുടെ അടിത്തറ വലുതാക്കും - ഇ പി വ്യക്തമാക്കി.
 
മാണിക്ക് സി പി എം സെമിനാറിലേക്ക് ലഭിച്ച ക്ഷണത്തെ സി പി ഐ വിമര്‍ശിക്കുന്നതിനെ ജയരാജന്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ സമ്മേളനത്തിന്‍റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്നാണ് ജയരാജന്‍റെ മറുപടി.
 
ബാര്‍ കോഴ കേസ് കത്തിനിന്ന സമയത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുമുന്നണി നിയമസഭയില്‍ നടത്തിയ പ്രക്ഷോഭത്തെ നയിച്ചയാളാണ് ഇ പി ജയരാജന്‍. സ്പീക്കറുടെ കസേര ജയരാജന്‍ മറിച്ചിടുന്ന ദൃശ്യങ്ങള്‍ അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പേസ് എക്സിനെതിരെ ജെഫ് ബെസോസ്: 6 Tbps വേഗതയിൽ 'ടെറാവേവ്' സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്; കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള രൂപരേഖ അനാച്ഛാദനം ചെയ്യും

കോച്ചിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനുകള്‍ വൈകി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം

ജമ്മുവില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു

അടുത്ത ലേഖനം
Show comments