Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം: നിലപാട് വ്യക്തമാക്കി കാനം രംഗത്ത്

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം: നിലപാട് വ്യക്തമാക്കി കാനം രംഗത്ത്

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം: നിലപാട് വ്യക്തമാക്കി കാനം രംഗത്ത്
തൃശൂര്‍ , ബുധന്‍, 24 ജനുവരി 2018 (16:01 IST)
ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ നൊനോയിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ തന്നെ അന്വേഷിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

“കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല. പ്രവര്‍ത്തന രീതികളുമായി എല്‍ ഡി എഫ് മുന്നോട്ടു പോകും. നിലവിലെ ആരോപണം അവര്‍ തന്നെ അന്വേഷിക്കും” - എന്നും കാനം വ്യക്തമാക്കി.

അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം. അതേസമയം, കമ്പനി നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു.

അതേസമയം, ബിനോയിക്കെതിരായ ആരോപണം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരാതി നല്‍കിയ കമ്പനിയുടെ പ്രതിനിധി തിരുവനന്തപുരത്ത് എത്തിയതായും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വിവാദത്തില്‍ ദുരൂഹതയുണ്ട്; കേസ് 2014ല്‍ ഒത്തുതീര്‍ന്നത് - കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി