Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല
തിരുവനന്തപുരം , ചൊവ്വ, 13 ഫെബ്രുവരി 2018 (16:43 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ധാരണ. വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും.

ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ൽ നിന്ന് 11രൂപയായും ഉയരും. അതേസമയം,​ വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമുണ്ടാവില്ല.

ചാര്‍ജ് വര്‍ദ്ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് എകെജി സെന്‍ററിൽ അടിയന്തര ഇടതുമുന്നണി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകിയത്.

ഇന്ധനവില വർദ്ധനവിന്‍റെ പേരിൽ കഐസ്ആർടിസി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ചാർജ് വർദ്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നേരത്തെ, ബസ് ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്താൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തല മൊട്ടയടിച്ചു, ഇനി വിരുന്ന് നല്‍കണമെന്ന്; ബലാത്സംഗത്തിനിരയായ 12കാരിയോടും കുടുംബത്തിനോടും നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത