ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടാകാന്‍ കാരണമായി. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഇന്ത്യയിലോ നേപ്പാളിലോ വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 2.51 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.