Select Your Language

Notifications

webdunia
webdunia
webdunia
webdunia

Easter Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍

യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം

Easter Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍
, ശനി, 8 ഏപ്രില്‍ 2023 (10:07 IST)
Happy Easter: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പ് നോമ്പ് ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...! 
 
പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍...
 
ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ 
 
ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍ 
 
കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ലോകത്തെ രക്ഷിച്ച മിശിഹ നിങ്ങള്‍ക്ക് മാര്‍ഗദീപമായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ 
 
നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹം നിറഞ്ഞ ഈസ്റ്റര്‍ ദിനാശംസകള്‍
 
ഉത്ഥാനം ചെയ്ത മിശിഹായുടെ അനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ 
 
എല്ലാ വേദനകള്‍ക്കും പീഡകള്‍ക്കും ശേഷം ഉത്ഥാനമുണ്ട്. പ്രത്യാശയോടെ നമുക്ക് ജീവിക്കാം. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ 
 
ഈസ്റ്റര്‍ ദിനം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും അനുഗ്രവും നിറയ്ക്കട്ടെ, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ 
 
ഏവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ഉയരുന്നു; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും