Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: നടന്‍ ജയറാമിന് ഇഡി സമന്‍സ്

Sabarimala gold theft case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഫെബ്രുവരി 2026 (08:19 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണം എന്നാണ് നോട്ടീസില്‍ നിര്‍ദേശം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി. സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് അപ്പുറത്തേക്ക് 12 പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് എസ്‌ഐടിയുടെ പ്രതിപട്ടികയില്‍ ഉള്ളത്.
 
അതേസമയം കടകംപള്ളിയുടെ വാദം പൊളിയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബവുമൊത്തുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കടകംപള്ളി സുരേന്ദ്രന്റെ ബന്ധത്തെക്കുറിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം ഉണ്ണികൃഷ്ണന്‍ പേറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും പിതാവിന്റെ ചടങ്ങിനാണെന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്.
 
അവിടെ ഉണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്തുകൊടുത്തു എന്നായിരുന്നു കടകംപള്ളിയുടെ വാദം. എന്നാല്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്ന് കാട്ടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നമ്മുടെ കേരളം': എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍