കൊച്ചി: സ്വപ്നയുടേതെന്ന പേരിൽ പ്രചരിയ്ക്കുന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന് കത്തയച്ച് ഇഡി. മുഖ്യാമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു എന്ന തരത്തിലാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദസാന്ദേശം പ്രചരിയ്കുന്നത്. ഇതോടെ പ്രതിരോധത്തിലായ ഇഡി നിലപാട് കടുപ്പിയ്ക്കുകയായിരുന്നു. ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി കണ്ടെത്തി അറിയിയ്ക്കണമെന്നാണ് ജയിൽ ഡിജിപിയ്ക്ക് നൽകിയ കത്തിൽ ഇഡി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ക്രിമിനൽ കേസായതിനാൽ ഇഡിയ്ക്ക് നേരിട്ട് അന്വേഷിയ്ക്കാനാകില്ല. ശബ്ദം താന്റേതുമായി സാമ്യമുണ്ടെന്നും എന്നാൽ ഉറപ്പില്ലെന്നുമാണ് സ്വപ്ന മൊഴി നൽകിയത്. ഇതോടെ ശബ്ദം സ്വപ്നയുടേതെന്ന് ഉറപ്പിയ്ക്കാനായിട്ടില്ല എന്നും പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് കണ്ടെത്താനാകു എന്നും ജെയിൽ ഡിഐജി അജയകുമാർ ഋഷിരാജ് സിങ്ങിന് റിപ്പോർട്ട് നൽകിയിരുന്നു. അജയകുമാർ തയ്യാറാക്കിയ റിപ്പോർട്ട് ഋഷിരാജ് സിങ് ഇഡിയ്ക്ക് കൈമാറിയേക്കും.