Publish Date: Fri, 20 Nov 2020 (16:13 IST)
Updated Date: Fri, 20 Nov 2020 (16:16 IST)
വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത എന്നിവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ സാഹസികത ഇഷ്ടപ്പെടുന്നവർ ആയിരിയ്ക്കും. അധ്വാനിച്ച് ജീവിത വിജയം കണ്ടെത്തുന്നവരാണ് ഇവർ.
ധാരാളം സംസാരിക്കുന്നവനും, സര്‍വ്വജന വന്ദ്യനും, അനേകം ഗുണങ്ങളുള്ളവനും, ധനവാനും, ശത്രുക്കളെ ജയിക്കുന്നവനും, വിഷമപ്രകൃതിയും, പിശുക്കനും, വിസ്താരമേറിയ നേത്രങ്ങളുള്ളവനും, വ്യസനമുള്ളവനും സ്‌നേഹവും ദൈവികമായ കാര്യങ്ങളില്‍ താല്പര്യവും ഇവരുടെ പൊതുസ്വഭാവമാണ്. സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം ഇവരുടെ പ്രത്യേകതയായിരിയ്ക്കും