Publish Date: Mon, 05 Jun 2023 (11:28 IST)
Updated Date: Mon, 05 Jun 2023 (11:32 IST)
തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്‌കൂളിലേക്ക് സൗജന്യ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്‌കൂള്‍ ഓഫീസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രോജക്റ്റ് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ജാതി, വരുമാനം, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495243488.