Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈവര്‍ഷത്തെ എംബിബിബിഎസ്- ബിഡിഎസ് പ്രവേശനം: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചു

ഈവര്‍ഷത്തെ എംബിബിബിഎസ്- ബിഡിഎസ് പ്രവേശനം: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ജൂലൈ 2023 (14:37 IST)
2023ലെ എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.  പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2023 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്‌സുകളില്‍ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 31നു രാവിലെ 10 വരെ ലഭിക്കും.  ഈ സമയം വരെ ലഭ്യമാകുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കി ഓഗസ്റ്റ് രണ്ടിനു വൈകിട്ട് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും മൂന്നിന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.
 
പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണം.  ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിദിനം കേരളത്തിൽ വിൽക്കുന്നത് 5.95 ലക്ഷം ലിറ്റർ മദ്യം, 2 വർഷത്തെ വരുമാനം 35,000 കോടി