Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി.ജി ദന്തല്‍ കോഴ്‌സ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പി.ജി ദന്തല്‍ കോഴ്‌സ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ഓഗസ്റ്റ് 2023 (19:53 IST)
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും, സ്വാശ്രയ ദന്തല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട / എന്‍.ആര്‍.ഐ ക്വാട്ട ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേയ്ക്കുമുള്ള 2023-24 അധ്യയന വര്‍ഷത്തെ പി.ജി ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
 
ആഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ആഗസ്റ്റ് 10 ഉച്ച 12 മണിവരെ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.  സര്‍വ്വീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.  ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിവിരുദ്ധ പീഡനം : ഡാൻസ് മാസ്റ്റർ അറസ്റ്റിൽ