Webdunia - Bharat's app for daily news and videos

Install App

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും തൊഴിലവസരവും: നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 മാര്‍ച്ച് 2024 (08:27 IST)
പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍  സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ്  പദ്ധതി. ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.  ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താത്പര്യമുള്ളവര്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.  
 
ജര്‍മ്മന്‍ ഭാഷയില്‍ A2, B1 ലെവല്‍ പാസ്സായവര്‍ക്ക് (ഗോയ്ഥേ, ടെല്‍ക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2023 ഏപ്രിലിനുശേഷം) മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം)  അധികയോഗ്യതയായി പരിഗണിക്കും.  18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്  ഭാഷാപഠനത്തിന് ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ്  ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍  സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments