Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം:  അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 മെയ് 2024 (12:11 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി  ഒക്യൂപേഷണല്‍ തെറാപ്പി, ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പുതിയ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
 
എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതല്‍ ജൂണ്‍ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ 15 വരെ. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 
ബി.എസ്.സി നഴ്സിംഗിനും, ബി.എ.എസ്.എല്‍.പി ഒഴികെയുള്ള മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2/ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി  ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
 
ബി.എ.എസ്സ്.എല്‍.പി. കോഴ്സിന് കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2/ ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്സ്/ കമ്പ്യൂട്ടര്‍സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ കേരള ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കും, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 5% മാര്‍ക്ക് ഇളവ് അനുവദിക്കുന്നതാണ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും. OEC അപേക്ഷകര്‍ക്ക് പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒഴിവുളള സീറ്റുകള്‍ നല്‍കിയാലും മാര്‍ക്കിളവിന് യോഗ്യതാ പരീക്ഷയില്‍ SEBC അപേക്ഷകര്‍ക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.
 
അപേക്ഷാര്‍ത്ഥികള്‍ 2024 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്.  നിശ്ചിത പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ബി.എസ്.സി.(എം.എല്‍.റ്റി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സര്‍വ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി  31.12.2024 ല്‍ പരമാവധി 46 വയസ്സാണ്. കൂടുതല്‍ വിവരങ്ങള്‍ 0471 2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ