Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: എംജി പരീക്ഷകൾ മാറ്റി

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: എംജി പരീക്ഷകൾ മാറ്റി
, വ്യാഴം, 4 ഓഗസ്റ്റ് 2022 (18:56 IST)
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ,കോട്ടയം,ഇടുക്കി,ആലപ്പുഴ,പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
 
കോട്ടയം: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
 
ഇടുക്കി: ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു
 
 ആലപ്പുഴ: ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
 
പാലക്കാട്:തീവ്രമഴ തുടരുന്നതിനാലും നാളെ അതി തീവ്ര മഴ  മുന്നറിയിപ്പുമുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ  , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും  അവധി ബാധകമല്ല.
 
തൃശൂർ: ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ മാറ്റമില്ല
 
പത്തനംതിട്ട: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മുൻപേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heavy Rain: പാലക്കാട് ജില്ലയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി