Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി

MV Govindan

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ഫെബ്രുവരി 2025 (15:24 IST)
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജകശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സമരം അനാവശ്യമാണെന്നും ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം പറഞ്ഞു. 
 
ഈ മാസം 28ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സംഘടന ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞത്. ആശാവര്‍മ്മയുടെ സമരം 16ാം ദിവസത്തേക്ക് കടന്നതോടെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
 
അതേസമയം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡയറക്ടര്‍ പുറത്തിറക്കി. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സമരത്തില്‍ ഏര്‍പ്പെട്ട ആശാവര്‍ക്കര്‍മാര്‍ക്ക് അന്ത്യശ്വാസം നല്‍കിയത്. 
 
ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെയായിരിക്കും ഇവര്‍ക്ക് പകരമായി ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നടപടി എടുക്കേണ്ടത്.
 
ശമ്പള വര്‍ദ്ധനവ്, ഓണറ്റേറിയം കുടിശിക വിതരണം ചെയ്യല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് ഒരു വിഭാഗം ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി