Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലവിളിയുമായി ആന അലറിയടുത്തു, ചെളിവെള്ളം യുവാവിന് തുണയായി; ഒറ്റയാൻ തെന്നിവീണു

കൊലവിളിയുമായി വന്ന ഒറ്റയാന്‍ തെന്നിവീണതിനെ തുടര്‍ന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊലവിളിയുമായി ആന അലറിയടുത്തു, ചെളിവെള്ളം യുവാവിന് തുണയായി; ഒറ്റയാൻ തെന്നിവീണു
, വെള്ളി, 29 ജൂണ്‍ 2018 (11:05 IST)
ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു സെക്കൻഡ് മാത്രം അവശേഷിക്കുക എന്നൊക്കെ പറയില്ലേ. അതായിരുന്നു പാമ്പന്‍മല സ്വദേശി മണിയുടെ അവസ്ഥ. കൊലവിളിയുമായി അലറിയടുത്ത ഒറ്റയാന്‍ തെന്നിവീണതിനെ തുടര്‍ന്ന് മണി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
 
മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലായിരുന്നു സംഭവം നടന്നത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട മണിയാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. എസ്റ്റേറ്റ് ലയത്തിന് സമീപത്തുള്ള തേയിലക്കാട്ടില്‍ വന്ന ഒറ്റയാനാണ് പ്രശ്നം സൃഷ്ടിച്ചത്. 
 
ആനയെ കണ്ട് പേടിച്ച മണിയുടെ വളര്‍ത്തുനായ ശബ്ദമുണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ട ആന വളര്‍ത്തുനായ്ക്ക് നേരെ പാഞ്ഞു. വളർത്തുനായയെ രക്ഷിക്കുന്നതിനായി മണി ശബ്ദമുണ്ടാക്കി കാട്ടാനയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതിനായ ആന മണിയെ ആക്രമിക്കാന്‍ വന്നു. 
 
മണിയുടെ നേരെ ഓടിവരുന്ന വേളയിൽ പക്ഷേ മുന്നിൽ ഉണ്ടായിരുന്നു ചെളിവെള്ളത്തിൽ ചവുട്ടിയ ആന തെന്നിവീഴുകയായിരുന്നു. ഈ സമയം കൊണ്ട് മണിയും വളര്‍ത്തുനായയും ഓടി രക്ഷപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ എസ് ആർ ടി സി കഞ്ഞി കുടിക്കാൻ വകയില്ലാത്ത സ്ഥാപനം, പുതിയ നിയമനങ്ങൾ നടത്താനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാർത്ഥികൾക്ക് ഇടിത്തിയായി സർക്കാർ തീരുമാനം