Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറമായാലും ആര്‍‍ കെ നഗറായാലും ശരി.... മത്സരിക്കാന്‍ പത്മരാജന്‍ തയ്യാര്‍

മത്സരിക്കാന്‍ പത്മരാജന്‍ തയ്യാര്‍

മലപ്പുറമായാലും ആര്‍‍ കെ നഗറായാലും ശരി.... മത്സരിക്കാന്‍ പത്മരാജന്‍ തയ്യാര്‍
, ശനി, 18 മാര്‍ച്ച് 2017 (13:48 IST)
മുസ്ലീം ലീഗ് നേതാവ് ഇ.അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് മത്സരിക്കാന്‍ സാക്ഷാല്‍ പത്മരാജന്‍ ഒന്നാമതായി തന്നെ പത്രിക സമര്‍പ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സാക്ഷാല്‍ ജയലളിത മരിച്ചപ്പോള്‍ ഒഴിവ് വന്ന ആര്‍ കെ നഗറിലും പത്മരാജന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് ഇദ്ദേഹം മലപ്പുറത്ത് പത്രിക സമര്‍പ്പിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹം പല പ്രമുഖര്‍ക്കെതിരെയും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്, കെട്ടിവച്ച കാശും നഷ്ടപ്പെടുത്തിയിട്ടുണ്ട്, എങ്കിലും മത്സരിക്കുക എന്നത് പ്രധാനമാണ്. 1988 മുതലാണ് ഇദ്ദേഹം രാജ്യത്തെ വിവിധ ലോക്സഭ, നിയമസഭ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി സീറ്റുകളിലേക്ക് മത്സരിക്കാന്‍ തുടങ്ങിയത്. തമിഴ്നാട്ടിലെ സേലത്ത് 1959 ലാണ് ഇദ്ദേഹം ജനിച്ചത്. 
 
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇദ്ദേഹം വാരാണാസിയില്‍ മത്സരിച്ചിരുന്നു. മന്‍മോഹന്‍ സിംഗ്, കെ ആര്‍ നാരായണന്‍, അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി, എ ബി വാജ്പേയി, പി.വി.നരസിംഹ റാവു, ജെ.ജയലളിത, എം കരുണാനിധി, കെ കരുണാകരന്‍, എ കെ ആന്‍റണി, എസ് എം കൃഷ്ണ, യദ്യൂരപ്പ, ഹമീദ് അന്‍സാരി, ഭൈരോണ്‍ സിംഗ് ഷെഖാവത്ത് എന്നിവര്‍ക്കെതിരെ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികമാരെ പീഡിപ്പിച്ച 30 കാരനായ ബന്ധു അറസ്റ്റില്‍