Publish Date: Tue, 15 Dec 2020 (11:03 IST)
Updated Date: Tue, 15 Dec 2020 (11:06 IST)
ബേപ്പൂര്‍: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ശേഷം വീട്ടിലേക്ക് പോയ വയോധിക വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. ബേപ്പൂര്‍ ഗുരുക്കള്‍ കാവിനു പടിഞ്ഞാറു നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ദേവി എന്ന 76 കാരിയാണ് മരിച്ചത്.
നാല്‍പ്പത്തെട്ടാം ഡിവിഷനിലെ വോട്ടറാണ് ഇവര്‍. ബേപ്പൂര്‍ സൗത്ത് എലന്തക്കാട് ജി.എല്‍.പിപി സ്‌കൂളില്‍ നിന്നാണ് രാവിലെ പത്ത് മണിയോടെ വോട്ട് ചെയ്തിറങ്ങിയത്. പിന്നീട് വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മക്കള്‍: ലത, അസിത, ഗിലേഷ്, റീജ. മരുമകന്‍: കൃഷ്ണന്‍.