Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് മുതല്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

Special Train

എ കെ ജെ അയ്യര്‍

, ചൊവ്വ, 15 ഡിസം‌ബര്‍ 2020 (10:59 IST)
പാലക്കാട്: ഇന്ന് മുതല്‍ പൂര്‍ണ്ണമായി റിസര്‍വ് ചെയ്ത കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഇതനുസരിച്ച് ഇന്ന് രാവിലെ ആറു മണിക്ക് എറണാകുളം കണ്ണൂര്‍ ഡെയ്ലി ഇന്റര്‍സിറ്റി സ്പെഷ്യല്‍ നമ്പര്‍ 16305 ട്രെയിന്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. ഇത് പതിനൊന്ന് മുക്കാലിന് കണ്ണൂരിലെത്തും.
 
ഇതിനൊപ്പം 16305  കണ്ണൂര്‍ എറണാകുളം ഡെയ്ലി ഇന്റര്‍സിറ്റി സ്പെഷ്യല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50 ന്ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട രാത്രി 9.10 നു എറണാകുളത്ത് എത്തും.
 
തിരുവനന്തപുരം - സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി (മംഗളൂരു) 06347 നമ്പര്‍ എക്‌സ്പ്രസ് സ്പെഷ്യല്‍ ഡിസംബര്‍ പതിനാറു മുതല്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാത്രി 8.50 നു പുറപ്പെടും. അടുത്ത ദിവസം രാവിലെ 11.35  നു മംഗളൂരു സെന്‍ട്രല്‍ സ്‌റേഷനിലെത്തും.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാച്ചെടുക്കാന്‍ തടസം നിന്ന സഹതാരത്തെ തല്ലാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം