തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
Publish Date: Sat, 14 Nov 2020 (14:18 IST)
Updated Date: Sat, 14 Nov 2020 (14:22 IST)
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ തയ്യാറാകുന്നതിനിടെ ഇതിലേക്ക് മത്സരിക്കുന്നതിന് അയോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന പ്രതിനിധികളുടെ പട്ടിക കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ആറു വര്‍ഷത്തേക്കാണ് അയോഗ്യത. പട്ടികയില്‍ ഉള്‍പ്പെട്ട പലരും കോടതി ഉത്തരവിന്റെ ബലത്തില്‍ അംഗങ്ങളായി തുടര്‍ന്നിരുന്നു. എങ്കിലും കോടതി സ്റ്റേ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇവരുടെ അയോഗ്യത ഇല്ലാതാകുന്നില്ല എന്ന കമ്മീഷന്‍ അറിയിച്ചു.
ഇതിനൊപ്പം ഇവരില്‍ ആരെങ്കിലും മത്സരിക്കുന്നെങ്കില്‍ ഇവരില്‍ നിന്ന് പത്രിക സ്വീകരിക്കുമ്പോള്‍ അയോഗ്യത നിര്‍ണ്ണയിക്കുന്ന കോടതി ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Follow Webdunia malayalam
അടുത്ത ലേഖനം