ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

ശ്രീലേഖയുടെ പേരിനൊപ്പം ഉള്ള 'ഐപിഎസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 നവം‌ബര്‍ 2025 (16:21 IST)
നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആര്‍ ശ്രീലേഖയുടെ പേരിനൊപ്പം ഉള്ള 'ഐപിഎസ്'  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി എസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും പേരിനൊപ്പം ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
 
ഇതിന്റെ അടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് ശ്രീലേഖയുടെ പേരിനൊപ്പം എഴുതിയ 'ഐപിഎസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടുവന്ന് ബാക്കിയുള്ള സ്ഥലങ്ങളില്‍ 'വിരമിച്ച' എന്ന് ചേര്‍ത്തു.
 
തന്റെ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും ഐപിഎസും ചുവരിലെ എഴുത്തില്‍ ഐപിഎസ് (വിരമിച്ച) എന്നും എഴുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലുള്ള ബോര്‍ഡില്‍ ശ്രീലേഖ എന്ന പേര് മാത്രമേ ഉള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

അടുത്ത ലേഖനം
Show comments