അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍
അവന്‍ തീര്‍ത്തും നിരപരാധിയാണെന്നും താന്‍ അതൊക്കെ അന്വേഷിച്ചു എന്നും കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തെ വെറുതെ അപമാനിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിക്കാരും നടത്തുന്ന ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഒരു സത്യാവസ്ഥയും ഇതിനകത്ത് ഇല്ലെന്നും അവന്‍ തീര്‍ത്തും നിരപരാധിയാണെന്നും താന്‍ അതൊക്കെ അന്വേഷിച്ചു എന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതില്‍ അതൃപ്തി പ്രകടമാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണെന്നും പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.