ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയോടു മത്സരിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശബ്ദരേഖ പുറത്ത്. എറണാകുളത്തു മത്സരിക്കുന്ന ട്വന്റി - ട്വന്റി സ്ഥാനാര്‍ഥി മാനുവലിനോടാണ് ഫോണില്‍ ബന്ധപ്പെട്ട് സതീശന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
' മാനുവലേ, ഞാന്‍ വി.ഡി.സതീശനാണ്. മാനുവല്‍ എന്താ ഇങ്ങനെ? മാനുവല്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കണം. വേറെ തീരുമാനമൊന്നും എടുക്കരുത്. സംഘടനാപരമായിട്ട് നമുക്കത് പറഞ്ഞ് അറേഞ്ച് ചെയ്തുതരാം. പാര്‍ട്ടിക്ക് അകത്തു നില്‍ക്കണം മാനുവല്‍. അങ്ങനെ പോവല്ലേ, മാനുവല്‍ ബേസിക്കായി ഒരു കോണ്‍ഗ്രസുകാരനല്ലേ. എനിക്ക് അറിയാം അവിടത്തെ ചെറിയ വിഷയമൊക്കെ, അതൊക്കെ ഞാന്‍ പരിഹരിച്ചു തരാം. പാര്‍ട്ടിക്ക് അകത്ത് നില്‍ക്കണം. സംഘടനാപരമായി നില്‍ക്കാനുള്ള സംവിധാനമൊക്കെ ഞാന്‍ ഉണ്ടാക്കി തരാം. ഞാന്‍ നോക്കിക്കോളാം, സീരിയസ് ആയിട്ട് പറയാ. ഇതിന്റെ ഇടയ്ക്കു നമുക്കൊന്നു കാണുകയും ചെയ്യാം,' സതീശന്‍ പറഞ്ഞു.