Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ്: ഗുരുവിനെതിരെ ശിഷ്യന്മാര്‍ മത്സരിക്കുന്നു

തെരഞ്ഞെടുപ്പ്: ഗുരുവിനെതിരെ ശിഷ്യന്മാര്‍ മത്സരിക്കുന്നു

എ കെ ജെ അയ്യര്‍

, വെള്ളി, 20 നവം‌ബര്‍ 2020 (11:41 IST)
എടപ്പാള്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള തെരഞ്ഞെടുപ്പ് മത്സരം. എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറ പതിനാറാം വാര്‍ഡിലാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.
 
പൂക്കരത്തറ എ എം.എല്‍.പി സ്‌കൂളില്‍  നിന്ന് ഹെഡ് മാസ്റ്ററായി വിരമിച്ച രാജു മാഷിനെതിരെയാണ് ശിഷ്യന്മാര്‍ മാറ്റുരയ്ക്കുന്നത്. ഇടതുപക്ഷ പിന്തുണയുള്ള സ്വാതന്ത്രനായാണ് രാജു മാഷ് മത്സരിക്കുന്നത്.
 
രാജുമാഷിന്റെ ശിഷ്യനായ ആഷിഫ് പൂക്കരത്തറ, ഹാരിസ് പയ്യനാട് എന്നിവരാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫിന്റെ സ്വതന്ത്ര സ്വാതാനാര്ഥിയായി ആഷിഫ് രംഗത്തെത്തിയപ്പോള്‍ എസ.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് ഹാരിസ് പയ്യനാട്. എതിര്‍ സ്ഥാനാര്ഥികളായ ഇരുവരും തനിക്ക് പ്രിയപ്പെട്ട ശിഷ്യന്മാരാണെന്നാണ് രാജു മാഷ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംസി കമറുദീന് ഹൃദയ സംബന്ധമായ അസുഖം; ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍