Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം അവസാനദിവസം 1.68 ലക്ഷം കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം അവസാനദിവസം 1.68 ലക്ഷം കടന്നു

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 20 നവം‌ബര്‍ 2020 (08:27 IST)
തദ്ദേശ തിരഞ്ഞെടുപ്പില്‍ അവസാന ദിവസമായ ഇന്നലെ രാത്രി ഒന്‍പതുവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം 1,68,028 ആയി. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.
 
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23-നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശബ്ദസന്ദേശം തന്റേതുതെപോലെ തോന്നുന്നെങ്കിലും പൂർണമായും ഉറപ്പില്ല'; ഓർത്തെടുക്കാനാകുന്നില്ലെന്ന് സ്വപ്ന