Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 സെപ്‌റ്റംബര്‍ 2023 (12:20 IST)
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്ററുകളും.
 
പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ sec.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയില്‍ സെക്രട്ടറിയുമാണ് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില ഇടിച്ചു, പവന് 44000ന് താഴെ എത്തി