Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ മഞ്ഞപ്പാറ പന്ത്രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന്റെ 45 വര്‍ഷത്തെ കുത്തക തകര്‍ത്ത് യുഡിഎഫ്

Local Body Byelection

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 നവം‌ബര്‍ 2022 (14:02 IST)
തിരുവനന്തപുരത്തെ കുന്നുമ്മേല്‍ പഞ്ചായത്തിലെ മഞ്ഞപ്പാറ പന്ത്രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന്റെ 45 വര്‍ഷത്തെ കുത്തക തകര്‍ത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജയാണ് വിജയിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ സ്ഥാനാര്‍ത്ഥിയേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈ. 29 സീറ്റുകളില്‍ 15ലും വിജയം നേടി. അതേസമയം എല്‍ഡിഎഫിന് 11സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളു. കൂടാതെ ബിജെപിക്ക് 2സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. 
 
എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം എറണാകുളം കീരംപാറ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈ; 29 സീറ്റുകളില്‍ 15ലും വിജയം