Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെന്ന് വെളിപ്പെടുത്തല്‍

Sandipananda giri ashram burning case
, വ്യാഴം, 10 നവം‌ബര്‍ 2022 (09:59 IST)
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വഴിത്തിരിവ്. ആശ്രമത്തിനു തീയിട്ടത് സമീപവാസിയായ പ്രകാശ് എന്നയാളാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. ക്രൈം ബ്രാഞ്ചിന് പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. 
 
തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തി. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനുജന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പ്രശാന്ത് വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു; ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണം