Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ്: ഇതു വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകള്‍

തിരഞ്ഞെടുപ്പ്: ഇതു വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകള്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 19 നവം‌ബര്‍ 2020 (09:09 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകള്‍. ഇതില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612  ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. അതെ സമയം ആറ് കോര്‍പ്പറേഷനുകളിലേക്ക് 1,902 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.
 
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ 18ന് വൈകിട്ട് ആറുവരെ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ കണക്കാണിത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23-നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും; നാളെ സൂക്ഷ്മ പരിശോധന