Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍ സി പി ഉടന്‍ യു‌ഡി‌എഫിലെത്തും, ഉറപ്പിച്ചുപറഞ്ഞ് കാപ്പന്‍

എന്‍ സി പി ഉടന്‍ യു‌ഡി‌എഫിലെത്തും, ഉറപ്പിച്ചുപറഞ്ഞ് കാപ്പന്‍

സുബിന്‍ ജോഷി

, ശനി, 27 ഫെബ്രുവരി 2021 (23:47 IST)
എന്‍ സി പി ഉടന്‍ എല്‍‌ഡി‌എഫ് വിട്ട് യു ഡി എഫിലെത്തുമെന്ന് മാണി സി കാപ്പന്‍. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതു സംഭവിക്കുമെന്നും കാപ്പന്‍.
 
മൂന്ന് സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് മാണി സി കാപ്പന്‍ പറയുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും പാലായില്‍ എന്‍ സി പിയുടെ ഭാഗമായിത്തന്നെ മത്സരിക്കാന്‍ കഴിയുമെന്നാണ് കാപ്പന്‍ വിശ്വസിക്കുന്നത്.
 
എന്‍ സി പി ഇപ്പോള്‍ എല്‍ ഡി എഫില്‍ അതൃപ്‌തരുടെ കൂട്ടമായി മാറിയിട്ടുണ്ടെന്നും നിലവിലെ പല സീറ്റുകളും ഇത്തവണത്തെ സീറ്റുവിഭജനത്തില്‍ നഷ്‌ടപ്പെട്ടേക്കാമെന്നുമാണ് കാപ്പന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ എന്‍ സി പി യു‌ഡി‌എഫിലേക്ക് വരാനുള്ള സാധ്യത ഏറെയാണെന്ന് കാപ്പന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികൾ, യു‌ഡിഎഫ് മുസ്ലീം ജിഹാദികളുടെ പാർട്ടിയെന്ന് പിസി ജോർജ്